കേരളം

സ്വര്‍ണക്കടത്ത്; സിനിമ നിര്‍മ്മാതാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മ്മാതാവ് കെപി സിറാജുദ്ദീന്‍ കസ്റ്റംസിസിന്റെ പിടിയില്‍. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിനിമാ നിര്‍മ്മാതവ് പിടിയിലായത്. ഈ കേസില്‍ നേരത്തെ തൃക്കാക്കര നഗരസഭാ കൗണ്‍സിലറിന്റെ മകനും പിടിയിലായിരുന്നു.

വാങ്ക്, ചാര്‍മിനാര്‍  എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് കെപി സിറാജുദ്ദീന്‍. ഏപ്രില്‍ രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വഴി എത്തിയ ഇറച്ചിവെട്ടുയന്ത്രത്തില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടിയിരിന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി ഇവര്‍ കസ്റ്റംസിനോട് പറഞ്ഞിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഗള്‍ഫില്‍ നിന്ന് സിനിമാ നിര്‍മ്മാതാവായ കെപി സിറാജൂദ്ദീനാണ് കാര്‍ഗോയില്‍ യ്ന്ത്രം അയച്ചതെന്ന് കണ്ടെത്തി.

ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും സിറാജുദ്ദീന്‍ ഹാജരായിരുന്നില്ല. ഇന്നലെ ചെന്നൈ വിമാനത്താവളം വഴി നാട്ടിലെത്തിയ സിറാജുദ്ദിനെ കസ്റ്റംസ് പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത