കേരളം

വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് യുവാവിന്റെ മരണം; അന്വേഷണം; നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുറ്റക്കാര്‍ ആരാണോ അവരില്‍ നിന്ന്  ഈ തുക ഈടാക്കും. അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്ഇബി ജീവനക്കാര്‍ പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ മറിഞ്ഞു തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ബേപ്പൂര്‍ കല്ലിങല്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. 

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ബേപ്പൂര്‍ റോഡ് ഉപരോധിച്ചു. പഴയ പോസറ്റ് താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ്, റോഡിലേക്ക് വീഴുകയായിരുന്നു. എതിര്‍ദിശയിലേക്ക് വീഴുമെന്നാണ് ജീവനക്കാര്‍ കരുതിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത