കേരളം

കാനഡ, യുകെ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; തൃശൂരില്‍ രണ്ടു പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് കോടികളുടെ വിസാ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഒരാള്‍ വിദേശത്തേക്കു കടന്നതായി സൂചന.

കുന്നംകുളം സ്വദേശി കിടങ്ങന്‍ വീട്ടില്‍ മിജോ കെ മോഹന്‍, ഇരിങ്ങാലക്കുട ചക്കാലക്കല്‍ വീട്ടില്‍ സുമേഷ് ആന്റണി എന്നിവരെയാണ് കാട്ടൂര്‍ സി ഐ മഹേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി എടപ്പാള്‍ സ്വദേശി ആസിഫ് ഒളിവിലാണ്. ഇയാള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചനയുണ്ട്. 

എമിഗ്രോ സ്റ്റഡി അബ്രോഡ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പു നടന്നത്. അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലേക്കു ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി കോടികള്‍ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. മൂന്ന് ലക്ഷം രൂപ വരെ വിസയ്ക്കായി നല്‍കി മാസങ്ങള്‍ കാത്തിരിന്നിട്ടും വിസ ലഭി്ക്കാതെയായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍ നിന്നായി നൂറോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി