കേരളം

ജോ ജോസഫിന് അപരന്‍ വയനാട്ടില്‍ നിന്ന്; കോണ്‍ഗ്രസിന് എതിരെ ആരോപണവുമായി എം സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് അപര സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് ആളെ ഇറക്കിയെന്ന് ആരോപിച്ച് എം സ്വരാജ്. വയനാട്ടിലെ ഒരു 44കാരനെയാണ് കോണ്‍ഗ്രസ് കണ്ടെത്തിയിരിക്കുന്നതെന്ന് എം സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കോണ്‍ഗ്രസിലെ ഒരു സുഹൃത്ത് തനിക്ക് നല്‍കിയ രഹസ്യ വിവരമാണ് ഇതെന്നും സ്വരാജ് അവകാശപ്പെട്ടു. 

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 


ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്...തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം  വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേര്‍ന്ന് നടക്കാന്‍ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. യുഡിഎഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിലെ അണിയറ നീക്കമത്രെ. 

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കാന്‍മാര്‍ക്ക്  ഏതാണ്ട് അതേ പേരില്‍ ഒരാളെ വയാനാട്ടില്‍ നിന്നു കണ്ടു കിട്ടിയെന്നാണ് കോണ്‍ഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോള്‍ പറഞ്ഞത്. വയനാട്ടില്‍ ആശാന്‍പറമ്പില്‍ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.! 
അതെ, അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിയ്ക്കാനാണ് പരിപാടി. 

അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തില്‍ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിര്‍ത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്. 

കുടിലതയുടെ കോണ്‍ഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിര്‍ത്തട്ടെ..വോട്ടര്‍മാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എല്‍ഡിഎഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിര്‍ത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാര്‍മികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങള്‍ക്ക് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും തീര്‍ച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്