കേരളം

ലൈസന്‍സ് പുതുക്കാന്‍ ഓഫീസില്‍ പോകേണ്ട; കൂടുതല്‍ സേവനങ്ങള്‍ ഔണ്‍ലൈനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ലൈസന്‍സ് സംബന്ധിച്ച് കൂടുതല്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ലൈസന്‍സ് പുതുക്കാന്‍ ഉള്‍പ്പെടെ ഇനി ഓഫീസില്‍ പോകേണ്ട.

ഫെയ്‌സ് ലെസ്സ് സര്‍വീസ് വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത്. ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയതിന് അപേക്ഷ നല്‍കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി.

ലൈസന്‍സിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ജനന തീയതി തിരുത്തല്‍ എന്നിവയും ഓണ്‍ലൈന്‍ വഴി മാറ്റാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'