കേരളം

'അലൻ ഷുബൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചു'; കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോർട്ട്‌. അടുത്തിടെ കോളജിൽ വച്ചുണ്ടായ പ്രശ്നത്തെ തുടർന്ന് അലനെതിരെ കേസ് എടുത്തിരുന്നു. ഇതിനെ തുടർന്നാണ് പന്നിയങ്കര എസ്എച്ച്ഒ, എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്. അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

കണ്ണൂർ പാലയാട് ലോ കോളജ് ക്യാമ്പസിൽ വച്ച് മർദ്ദിച്ചന്ന എസ്എഫ്ഐയുടെ പരാതിയിലാണ് അലന് എതിരെ കേസ് എടുക്കുന്നത്. 
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു. 

തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ