കേരളം

വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍; അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് പരിശോധന

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂര്‍ മണപ്പുറത്തെ വീടിന്റെ പിന്നില്‍ നിന്നാണ് ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. 

വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളില്‍ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനോട് ചേര്‍ന്നു തന്നെയാണ് റോസ്‌ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. 

ആര്‍ഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. 

പ്രതികള്‍ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിവരിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികള്‍ നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലിയുടെ ആസൂത്രകനെന്നും പൊലീസ് സൂചിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ വഴിയാണ് റാഷിദ് എന്ന സിദ്ധനെന്ന പേരില്‍ മുഹമ്മദ് ഷാഫി, ഇലന്തൂരിലെ ദമ്പതികളെ വലയിലാക്കുന്നത്. കേസില്‍ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Article

ഐശ്വര്യം വരുമെന്ന് വിശ്വസിപ്പിച്ച് ലൈലയെ ലൈംഗികമായി ഉപയോഗിച്ചു; രണ്ടു സ്ത്രീകളുടേയും കഴുത്ത് മുറിച്ചത് ലൈല

'ശ്രീദേവി' എന്ന വ്യാജ പ്രൊഫൈല്‍, സിദ്ധനായും ഷാഫി; ശാപത്തെത്തുടര്‍ന്ന് ആദ്യ ബലി ഫലിച്ചില്ലെന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു

ഇരകളായത് ലോട്ടറി വില്‍പ്പനക്കാരികളായ സ്ത്രീകള്‍; ഇലന്തൂരിലെത്തിച്ചത് തെറ്റിദ്ധരിപ്പിച്ച്; കേരളത്തെ ഞെട്ടിച്ച നരബലി

ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം, നരബലി ചെയ്യണം; ഷിഹാബ് വൈദ്യരെ 'വീഴ്ത്തിയത്' വ്യാജ പ്രൊഫൈല്‍ വഴി

തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു; നടന്നത് അതിക്രൂര കൊലപാതകം; മിസ്സിങ് കേസിലെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍