കേരളം

സ്‌കൂട്ടറിന് വട്ടംവച്ച് കാര്‍, താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. ആവേലം സ്വദേശി അഷ്‌റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹം വ്യാപാരിയാണ്.

വെഴുപ്പൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലേക്ക് വരുന്ന സമയത്ത് സ്‌കൂട്ടറിന് കുറുകെ കാര്‍ നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്.

അഷ്‌റഫിന്റെ ബന്ധുവുമായുള്ള പണമിടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗള്‍ഫില്‍ വച്ചുള്ള തര്‍ക്കമാണ് നാട്ടില്‍ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് കരുതുന്നു. ബന്ധു ഗള്‍ഫിലാണ്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാട്ടിലുള്ള അഷ്‌റഫിനെ സംഘം തട്ടിക്കൊണ്ടുപോകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ