കേരളം

'മുട്ടുകാല്‍ തല്ലിയൊടിക്കും; എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്'; പ്രിന്‍സിപ്പലിന് ഭീഷണി; കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  കോളജ് പ്രിന്‍സിപ്പലിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. തൃശൂര്‍ ജില്ല ജില്ലാ സെക്രട്ടറിയ്ക്ക് എതിരെയാണ് മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയട്ട് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ സെക്രട്ടറിയടക്കം ആറ് പേര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് സംഭവം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ മുറിയില്‍ കയറി കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ സിസി ടിവിദൃശ്യങ്ങളും പ്രിന്‍സിപ്പല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോളജില്‍ തൊപ്പി ധരിച്ചെത്തിയ ഒരു വിദ്യാര്‍ഥിയെ ഒരു അധ്യാപകന്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ അധ്യാപകന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ പ്രിന്‍സിപ്പിലിന്റെ മുറിയിലെത്തിയത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. സിസി ടിവി ദൃശ്യങ്ങളില്‍ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വ്യക്തമായി പറയുന്നത് വീഡിയോയില്‍ ഉണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍