കേരളം

വീണ്ടും വിദേശ യാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത്തവണ അമേരിക്കയും സൗദിയും

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങള്‍ക്കായാണ് ഇത്തവണത്തെ വിദേശയാത്ര. ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലുമായി നടത്താനാണ് സര്‍ക്കാരിന്റെ ആലോചന.

സമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂണില്‍ അമേരിക്കയിലും സെപ്റ്റംബറില്‍ സൗദിയിലുമാണ് മേഖല സമ്മേളനങ്ങള്‍ നടക്കുകയെന്നാണ് പ്രാഥമിക വിവരം. 

സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് ലോക കേരള സഭ എന്ന പേരില്‍ എല്ലാവരും കൂടി അമേരിക്കയിലേക്കും സൗദിയിലേക്കും ടൂറ് പോകാനാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുക്കുത്തുമ്പോള്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 125 കോടി രൂപ അനുവദിക്കാന്‍ ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പൊലീസ് ജീപ്പിന് ഡീസലടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ആരോപിച്ചു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്