കേരളം

റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആറ്റിങ്ങല്‍ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്‌ളോക്കിന് മുന്നില്‍ വച്ചാണ് വാഹനം മുഖ്യമന്ത്രി നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് റഹീം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഐ. ടി സ്ഥാപനമായ way.com ന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. 

കേരളത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍