കേരളം

ട്രെയിന്‍ തീവെയ്പ്: പ്രതി ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 20 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണ് മെഡിക്കല്‍ കോളജിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആക്കിയ സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലെത്തിയത്. 

ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഷാറൂഖ് സെയ്ഫിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. 

ഇതനുസരിച്ച് ഷാറൂഖ് സെയ്ഫിയെ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നുതന്നെ ഷാറൂഖ് സെയ്ഫിയെ ജയിലിലേക്ക് മാറ്റിയേക്കും. പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി പ്രതിയെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.

ഷാറൂഖ് സെയ്ഫിയുടെ അടുത്ത ബന്ധുക്കളെ കേരള പൊലീസ് ചോദ്യം ചെയ്തു. സെയ്ഫി ഒറ്റയ്ക്കാണോ, സംഘമായിട്ടാണോ യാത്ര നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ല. പൊതുവെ ശാന്തനാണെങ്കിലും, ചില മസയത്ത് ഷാറൂഖ് സെയ്ഫ് അക്രമസ്വഭാവം കാണിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും