കേരളം

കിഫ്ബി മസാല ബോണ്ട് കേസ്; സമൻസ് ഉത്തരവിനെതിരെ തോമസ് ഐസക് അപ്പീൽ നൽകി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയത് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീൽ നാളെ പരി​ഗണിക്കും. 

ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം. സമൻസ് അയക്കാനുള്ള സിം​ഗിൾ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയെന്നും വാദമുണ്ട്

ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയത്. ഐസകിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചായിരുന്നു നടപടി.

മസാല ബോണ്ടില്‍ ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു. ഈ സമന്‍സ് നിയമ വിരുദ്ധമാണെന്നായിരുന്നു ഇരുവരുടെയും വാദം. ഈ സമന്‍സില്‍ എന്തിനാണ് തന്നോട് ചില ഡോക്യുമന്റുകള്‍ ആവശ്യപ്പട്ടെതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് അറിയില്ല. അതിനാല്‍ സമന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു ഐസക് ഹൈക്കോടതിയെ അറിയിച്ചത്. 

തുടര്‍ന്ന് തോമസ് ഐസകിന് സമന്‍സ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതോടൊപ്പം ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

തുടര്‍ന്ന് സമന്‍സ് പുതക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസകിന് പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചാണ് അനുമതി നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു?; സൂചനയുമായി പവാര്‍, അഭ്യൂഹങ്ങള്‍ ശക്തം

ഭക്ഷണ ശൈലി മാറി, ഇന്ത്യയില്‍ രോഗങ്ങള്‍ കുത്തനെ കൂടി; മാർഗനിർദേശവുമായി ഐസിഎംആർ

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം മെയ് 20ന് ശേഷം?, ആറു സൈറ്റുകളിലൂടെ ഫലം അറിയാം, വിശദാംശങ്ങള്‍

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക