കേരളം

ഗവര്‍ണറെ ആക്രമിച്ചത് സ്‌റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യം; ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം, റിമാന്‍ഡ് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 7,6357 രൂപയുടെ നാശനഷ്ടമുണ്ടായതായി രാജ്ഭവന്‍. കാറിന്റെ പിന്നിലെ ഗ്ലാസിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഗവര്‍ണറെ ആക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണ്. പ്രതികള്‍ പൊതുസ്ഥലത്തുവെച്ച് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പ്രതികള്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതികള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ഇത്തരം പ്രവൃത്തി മറ്റുസംഘടനകള്‍ തുടരാനും സാധ്യതയുണ്ടെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. 

സംഭവത്തില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര കോടതി റിമാന്‍ഡ് ചെയ്തു. യദൂകൃഷ്ണന്‍(23), ആഷിഖ് പ്രദീപ്(24), ആഷിഷ് ആര്‍.ജി(24), ദിലീപ്(25), റയാന്‍(24), റിനോ സ്റ്റീഫന്‍(23) എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളായ അമന്‍ഗഫൂ(22)റിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബുധനാഴ്ച എല്‍എല്‍ബി പരീക്ഷ ഉള്ളതിനാലാണിത്. 

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്തതോടെയാണ് 124 വകുപ്പ് കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍