കേരളം

ശ്വാസം മുട്ടിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചു; കണ്ടെത്തിയത് രക്തമൊഴുകിയ നിലയിൽ: റിട്ട. ഫോറസ്റ്ററുടെ മരണം കൊലപാതകം 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടിയിൽ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നി​ഗമനം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജം​ഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിനു പിറകിലെ ​ഗോവണി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമെന്ന് സൂചന നൽകിയത്. ശ്വാസം മുട്ടിക്കുകയും തലയിൽ കല്ലുപോലെ എന്തോ ഉപയോ​ഗിച്ച് ഇടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാ​ഗത്തും പരിക്കേറ്റ നിലയിലായിരുന്നു. 

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ സേയ്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍