കേരളം

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുമ്പിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അറഫാന്‍ മരിച്ചത്.

അറഫാന്റെ ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചിട്ട ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടന്‍ (35) മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചയോടെയാണ് മരിച്ചത്. 

സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിന്‍സും. അപകടം നടക്കുമ്പോള്‍ പ്രിന്‍സ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണതോടെയാണ് ഉണ്ണിക്കുട്ടന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ കഴക്കൂട്ടം പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ഉണ്ണിക്കുട്ടന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്