കേരളം

ബസിന് സൈഡ് 'നല്‍കിയില്ല'; കാര്‍ യാത്രക്കാരനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു, ജീവനക്കാരനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിന് നേരെ ബസ് ജീവനക്കാരന്റെ ആക്രമണം. മൂരാട് സ്വദേശി സാജിദിനെയാണ് മര്‍ദ്ദിച്ചത്. സാജിദ് ആശുപത്രിയില്‍ ചികിത്സ തേടി. ബസിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. കുടുംബവുമൊത്ത് കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു സാജിദ്. ബസിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കാറിന് കുറുകെ ബസ് നിര്‍ത്തിയ ശേഷം കാറില്‍ നിന്ന് സാജിദിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ തന്നെ സാജിദ് വടകര പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരന്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സാജിദ് പറയുന്നത്. സൈഡ് നല്‍കിയില്ല എന്ന ആരോപണം തെറ്റാണെന്നും സാജിദ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍