കേരളം

ചെക്ക് ഡാമിന് സമീപം ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട്ടിൽ കുഴിനിലം ചെക്ഡാമിന് സമീപം വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു - ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. പതിനാലു വയസ്സായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ട് കോളനിക്ക് സമീപത്തെ ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോൾ ഷോക്കേറ്റതാണെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍  ഉടന്‍ അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണിയാരം ഫാ. ജികെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.  അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍