കേരളം

മാസം ആദ്യം തന്നെ മുഴുവന്‍ ശമ്പളവും വേണ്ടിവരില്ലല്ലോ?; മന്ത്രി ആന്റണി രാജു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗഡുക്കളായി ശമ്പളം നല്‍കാമെന്ന സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ അനുകൂലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാരെ സഹായിക്കാനാണിത്. മാസം ആദ്യം തന്നെ മുഴുവന്‍ ശമ്പളവും വേണ്ടിവരില്ലല്ലോ. ഗഡുക്കളായി വാങ്ങാന്‍ ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

സാധാരണയായി ആദ്യത്തെ ആഴ്ചകളില്‍ വേണ്ടി വരുന്നത് ശമ്പളത്തിന്റെ പകുതി തുകയാണല്ലോ. മുഴുവന്‍ പണവും ആദ്യത്തെ ആഴ്ച വേണ്ടി വരില്ലല്ലോ. മാസം കഴിഞ്ഞുപോകാനുള്ള ശമ്പളമാണല്ലോ നല്‍കുന്നത്. അതുകൊണ്ട് അത്തരത്തില്‍ ആവശ്യമുള്ളവര്‍ക്ക് ശമ്പളം ഗഡുക്കളായി വാങ്ങാം. 

ശമ്പളത്തിന്റെ പകുതിയില്‍ കുറയാത്ത തുക അഞ്ചാം തീയതിക്ക് മുമ്പ്, കഴിയുമെങ്കില്‍ ഒന്നാം തീയതി തന്നെ നല്‍കിയാല്‍ വലിയ സഹായമായിരിക്കും. അങ്ങനെ വേണ്ടാത്തവര്‍ എഴുതിക്കൊടുത്താല്‍ മതി. സര്‍ക്കാര്‍ സഹായം കൂടി കിട്ടിയശേഷം മുഴുവന്‍ ശമ്പളം മാത്രം മതിയെന്ന് നിലപാടുള്ളവര്‍ക്ക് അങ്ങനെയും വാങ്ങാം. ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്തിനെന്ന് അറിയില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ