കേരളം

ഹാജർ കുറവ്, സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കി, പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഇന്ന് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. 

ഇന്നലെ ഉച്ചയ്ക്കുശേഷം നടക്കാവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു ആനിഖ്. എന്നാൽ ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അവസാന നിമിഷം കോളജിൽ നിന്ന് അറിയിച്ചു. ഇതോടെ ആനിഖ് നിരാശയിലായി. പരീക്ഷാഫീസ് വാങ്ങിയിട്ടും വിദ്യാർത്ഥിയെ കോളജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. 

വീട്ടുകാർ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. തിരിച്ചെത്തിയപ്പോൾ വീട്ടിനുളളിൽ തൂങ്ങിയ നിലയിലാണ് ആനിഖിനെ കണ്ടത്. ഉടൻതന്നെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ശ്വാസം മുട്ടൽ ഉള്ളതിനാൽ ആനിഖിന് പലപ്പോഴും ക്ളാസിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്നും ഈ വിവരം കോളജ് അധികൃതരെ അറിയിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ പരീക്ഷാഫീടക്കം വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജർ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും അറിയിച്ചത്, അവർ പറഞ്ഞു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും