കേരളം

ഗുണ്ടാ-മാഫിയ ബന്ധം: പൊലീസില്‍ ശുദ്ധികലശത്തിന് സര്‍ക്കാര്‍; റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം; കൂട്ട സ്ഥലംമാറ്റത്തിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാ തലത്തില്‍ പരിശോധന നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പൊലീസുകാരുടേയും എസ്‌ഐ, സിഐ തുടങ്ങിയ ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

അതിനിടെ, രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷന്‍ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്തു ചേരലില്‍ പങ്കെടുത്തതായുള്ള ആരോപണം അന്വേഷിക്കും. തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്പിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവിട്ടു. 

ഗുണ്ടാ-പൊലീസ് ബന്ധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ വീഴ്ച വരുത്തിയതായും പൊലീസ് ആസ്ഥാനത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ മാഫിയാ ബന്ധമുള്ള പൊലീസുകാരെ സേനയില്‍ നിലനിര്‍ത്തേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മംഗലപുരം സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 160 ഓളം എസ്എച്ച്ഒമാരെയും മാറ്റുമെന്നും സൂചനയുണ്ട്. 

തലസ്ഥാനത്ത് പൊലീസുകാരും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തു വന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദേശപ്രകാരം, ഓരോ സ്‌റ്റേഷനിലെയും ഇന്‍സ്‌പെക്ടര്‍മാര്‍, ഡിവൈഎസ്പിമാര്‍, െപാലീസുകാര്‍ തുടങ്ങിയവരെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും