കേരളം

'മറ്റൊരാളുമായി പ്രണയത്തിലാണ്'; കല്യാണ മണ്ഡപത്തിൽ വച്ച് വിവാഹത്തിൽനിന്ന് പിന്മാറി വധു  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്യാണ മണ്ഡപത്തിൽ വരണമാല്യവുമായി നിൽക്കുന്നതിനിടെ വിവാഹത്തിൽനിന്നു പിന്മാറി വധു. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് സംഭവം. താലി ചാർത്തുന്നതിനുള്ള കർമങ്ങൾ നടക്കവെ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി വരനെ അറിയിക്കുകയായിരുന്നു. 

വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വരനും സംഘവുമാണ് ചടങ്ങുകൾക്കായി ക്ഷേത്രത്തിൽ ആദ്യമെത്തിത്. നിശ്ചിച്ച സമയത്ത് വിവാഹചടങ്ങുകൾ തുടങ്ങി. താലി ചാർത്തുന്നതിനുള്ള കർമങ്ങൾ നടക്കവേ പൂജാരി നിർദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു. തുടർന്ന് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി വരനോട് പറഞ്ഞു. വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങൾ ഇതുവരെ എത്തിയതെന്നും എം കോം ബിരുദധാരിയായ യുവതി അറിയിച്ചു. 

കാര്യങ്ങൾ ബോധ്യപ്പെട്ട വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. വരനും കുടുംബവും വടക്കേക്കര പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. വരന്റെ കുടുംബത്തിനുണ്ടായ ചിലവ് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരമായി നൽകും. 

ഏതാനും മാസങ്ങൾക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവുമായി സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ച് ബന്ധുക്കൾ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വെള്ളിയാഴ്ച പറവൂർ രജിസ്ട്രാർ ഓഫീസിൽ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍