കേരളം

അധികയാത്രക്കാരെന്ന് പറഞ്ഞ് വിമാനയാത്ര വിലക്കി; ഹൈക്കോടതി ജ‍ഡ്ജി ബെച്ചു കുര്യന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം 

സമകാലിക മലയാളം ഡെസ്ക്



കൊച്ചി: കാരണമില്ലാതെ വിമാനയാത്ര വിലക്കിയതിനെതിരെ കേരള ഹൈക്കോടതി ജ‍ഡ്ജി ബെച്ചു കുര്യൻ തോമസ് നൽകിയ ഹർജിയിൽ വിമാനക്കമ്പനി‌‍ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. ഖത്തർ എയർവേയ്സിനെതിരെയാണ് നടപടി. 

2018 ഓഗസ്റ്റ് 30നു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യനും സുഹൃത്തുക്കളും കൊച്ചിയിൽ നിന്ന് സ്കോട്‌ലൻഡിലേക്കുള്ള യാത്രയ്ക്കായി നാല് മാസം മുൻപ് ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽനിന്നു ദോഹയിലേക്കും അവിടെനിന്ന് എഡിൻബറയിലേക്കുമാണു ടിക്കറ്റ് നൽകിയത്. എന്നാൽ, ദോഹയിൽനിന്ന് എഡിൻബറയിലേക്കുള്ള യാത്ര അധികയാത്രക്കാരാണെന്ന കാരണം പറഞ്ഞ് വിലക്കുകയായിരുന്നു. ഇതു സേവനത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. 

രാജ്യാന്തര സർവീസുകളിൽ ഇങ്ങനെ യാത്ര മുടങ്ങുന്നത് സാധാരണയാണെന്നും അടുത്ത ദിവസത്തെ വിമാനത്തിൽ പോകാൻ താമസമുൾപ്പെടെ സൗകര്യങ്ങൾ നൽകാറുണ്ടെന്നും ഖത്തർ എയർവേയ്സ് വാദിച്ചു. എന്നാൽ, ഈ വാദം അന്യായവും അനുചിതവുമാണെന്നു കമ്മിഷൻ കുറ്റപ്പെടുത്തി. 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 9% പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്