കേരളം

ആള്‍മാറാട്ട വിവാദത്തില്‍പ്പെട്ട പ്രസിഡന്റിനെ മാറ്റി; എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് ആദിത്യനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട വിവാദത്തില്‍ ഉള്‍പ്പെട്ട നേതാവാണ് ആദിത്യന്‍. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എഎസ് അനഘയക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്‌ഐ ഏര്യാ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്. 

ജില്ലാ സമ്മേളനത്തില്‍ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സമ്മേളന പ്രതിനിധികളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനും പ്രസിഡന്റ് ജോബിന്‍ ജോസും മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇവരെ മാറ്റിയാണ് പുതിയ പ്രസിഡന്റായി ആദിത്യനെയും സെക്രട്ടറിയായി ആദര്‍ശിനെയും തെരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തില്‍ ആദിത്യനെ ഒഴിവാക്കി നന്ദനെ പ്രസിഡന്റാക്കി. ആദര്‍ശ് സെക്രട്ടറിയായി തുടരാനും സമ്മേളനം തീരുമാനിച്ചു. ഇതാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍