കേരളം

വിദ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിനുമായി കെഎസ് യു; 'വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല' ഇനാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ് യുവിന്റെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് 'വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല'യാണ് നോട്ടീസില്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.

പൊലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പൊലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കാമ്പെയിന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

ഈ മാസം 15 വരെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കുമെന്ന് കെഎസ്‌യു അറിയിച്ചു. വിദ്യയെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നാണ് കെഎസ് യുവും കോണ്‍ഗ്രസും ആരോപിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍