കേരളം

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അനീഷ് മുഹമ്മദ്, നിതിന്‍ എന്നി രണ്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഡിആര്‍ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

നാലു ദിവസം മുമ്പു നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ ഉദ്യോഗസ്ഥരിലേക്കെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തു വെച്ച് 4.8 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. 

അന്നേ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്തു കൊടുത്തതെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം ഇവരുടെ അറിവോടെയാണ് പുറത്തേക്ക് എത്തിച്ചതെന്നാണ് ഡിആര്‍ഐ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും ഡിആര്‍ഐക്ക് ലഭിച്ചിട്ടുണ്ട്. 

അതില്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍  80 കിലോ സ്വര്‍ണം തങ്ങള്‍ വഴി കടത്തിത്തന്നില്ലേ എന്നു ചോദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും