കേരളം

പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. സുഹൃത്തുക്കളായ വൈഷ്ണവ് (19), അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ രാവിലെ 11 മണിയോടെ എത്തിയതായിരുന്നു യുവാക്കള്‍.

കുളിക്കുന്നതിനിടെ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞാണ് അപകടമുണ്ടായത്. ഏറെ വൈകീട്ടും ഇരുവരും തിരിച്ചെത്താതായതോടെ സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.പിന്നീട് ചിറ്റൂരില്‍ നിന്ന് അഗ്നി രക്ഷാസേനയെത്തി നടത്തിയ തിരിച്ചിലിനിടെ നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് ഇരുവരും.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്