കേരളം

ബിജെപിക്ക് ഒരവസരം കൊടുത്താല്‍ കേരളം ചാമ്പലാവും: അരുന്ധതി റോയി - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിക്ക് ഒരവസരം കൊടുത്താല്‍ കേരളം ചാമ്പലാവുമെന്ന് എഴുത്തുകാരി അരുന്ധതി റോയി. കേരളം ബിജെപിക്ക് ഈഗോപ്രശ്‌നമായി മാറിയിരിക്കുകയാണെന്നും, ഡിവൈഎഫ്‌ഐയുടെ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ട് അരുന്ധതി റോയി പറഞ്ഞു.
 

കര്‍ണാടക തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സന്തോഷംകൊണ്ട് തനിക്ക് ഉറങ്ങാനായില്ല. കേരളം മാത്രമല്ല, ഇപ്പോള്‍ ബിജെപിയെ പ്രതിരോധിക്കാനായി ഉള്ളത്. കേരള തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ സഹോദരി തനിക്കൊരു മെസ്സേജ് അയച്ചു, ബിജെപി ആനമുട്ടയായെന്ന്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മെസ്സേജുകളില്‍ ഒന്നാണത്. നമുക്ക് ആനയെയും വേണം ആനമുട്ടയും വേണം, എന്നാല്‍ ബിജെപി വേണ്ട. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ കേരള സന്ദര്‍ശനത്തില്‍ വലിയ സ്വീകരണം കിട്ടിയ വാര്‍ത്ത കണ്ടു. ഭയങ്കര സങ്കടമായിരുന്നു അപ്പോള്‍. കുറെ ആളുകള്‍ വന്നു, മോദിക്കു മേല്‍ പുഷ്പവൃഷ്ടിയൊക്കെ നടത്തിയെന്നു കേട്ടപ്പോള്‍. എല്ലാത്തിലും ഉപരി ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നു തന്നെ ഒരു വിഭാഗം അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നു. ഇതൊക്കെ എങ്ങനെ നടക്കുന്നു? രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നില്ലേ? മണിപ്പൂരില്‍, ഛത്തിസ്ഗഢില്‍, ഝാര്‍ഖണ്ഡില്‍ നടക്കുന്നത് അറിയുന്നുണ്ടോ? കഴിഞ്ഞ രണ്ടു വര്‍ഷത്തിടെ മൂന്നുറിലേറെ പള്ളികള്‍ക്കു നേരയാണ് ആക്രമണം ഉണ്ടായത്. ഇവരുമായി ഒരു സംഭാഷണം തന്നെ നിങ്ങള്‍ക്കെങ്ങനെ നടത്താനാവും? 

തീക്കൊള്ളിവന്ന് വിറകിനോട് ഒരവസരം തരുമോ എന്നു ചോദിക്കും പോലെയാണിത്. ഒറ്റ അവസരം കിട്ടിയാല്‍ മതി എല്ലാം ചാമ്പലാവും, കേരളം ചാമ്പലാവും.- അരുന്ധതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം