കേരളം

ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപ് മെഡിക്കല്‍ കോളജില്‍, ഒരാഴ്ച കിടത്തി ചികിത്സ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താന്‍ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. സന്ദീപിനെ ആറര മണിക്കൂര്‍ നേരം പരിശോധിച്ച ശേഷമാണ് കിടത്തി ചികിത്സിക്കണമെന്ന ആവശ്യം മെഡിക്കല്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. 

പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയായി. ഇതിന് പിന്നാലെയാണ് മാനസിക നില പരിശോധിക്കാന്‍ കിടത്തിചികിത്സയ്ക്ക് അയച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെയാണ് സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാര്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിച്ച പ്രതി സന്ദീപ് പ്രകോപിതനായി അക്രമം അഴിച്ചുവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍