കേരളം

സിനിമാ നടന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖാ കേസില്‍ നിർണായക കണ്ടെത്തൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. തമിഴ് സിനിമാ നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് നടന്റെ ഫോട്ടോയുള്ള കാര്‍ഡ് കണ്ടെടുത്തത്.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുന്നത്. 

ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോള്‍ കോടതി പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ നാലു പ്രതികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണം നടത്തി. അടൂര്‍, പന്തളം കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്