കേരളം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍; സെപ്റ്റംബര്‍ 28 വരെ അവസരം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ സെപ്റ്റംബര്‍ 28 വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം.

വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കമ്മീഷന്‍ വെബ്‌സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികള്‍ക്ക് സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ക്ക് ഏജന്‍സി രജിസ്‌ട്രേഷന്‍ മുഖേനയും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 നഗരസഭകളിലായി 36,51,931 ഉം ആറ് കോര്‍പ്പറേഷനുകളിലായി 24,54,689 ഉം വോട്ടര്‍മാരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍