കേരളം

ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞ യുവാവ് ടിപ്പര്‍ ഇടിച്ച് മരിച്ചു;  അപകടം പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കടയ്ക്കല്‍ കുമ്പളം ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്‍ (36) ആണു മരിച്ചത്. പൊലീസ് പിന്തുടരുന്നത് കണ്ട് ഭയന്ന് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചത് കാരണമാണ് അപകടം ഉണ്ടായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണു മാര്‍ക്കറ്റ് ജംഗ്ഷന്‍ ഗോവിന്ദമംഗലം റോഡിലാണ് സംഭവം. പൊലീസ് പിന്തുടരുന്നതു കണ്ടു ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡില്‍ ഇറക്കിയ ശേഷം സുബിന്‍ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചു പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആനപ്പാറയില്‍ മുക്കുന്നം ഭാഗത്തു നിന്നു വന്ന ടിപ്പറുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുബിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.  

അതിനിടെ, സുഹൃത്ത് ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുബിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു കസ്റ്റഡിയില്‍ എടുത്ത ബിജുവിനെ വിട്ടയച്ചു. സുബിന്റെയും ബിജുവിന്റെയും കൈവശം മദ്യം ഉണ്ടെന്നു കരുതിയാണു പൊലീസ് പിന്തുടര്‍ന്നത് എന്നാണു സൂചന. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

ഹോ! പരിഷ്കാരി; ഓണസദ്യയുടെ ദുബായ് വേർഷൻ; പൊങ്കാലയിട്ട് മലയാളികൾ, വിഡിയോ

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്‌നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവാസന തീയതി ഈ മാസം 13