വേട്ടയ്ക്കിടെ കാട്ടുപന്നി ആക്രമണം
വേട്ടയ്ക്കിടെ കാട്ടുപന്നി ആക്രമണം ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി, പിന്നാലെ ചാടിയും ആക്രമണം, വെടിവെച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നിയുടെ പരാക്രമം. വനംവകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ നടത്തിയ ദൗത്യത്തിനിടെയാണ് വേട്ടക്കാരന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ വേട്ടക്കാരൻ കിണറ്റിൽ വീണതിന് പിന്നാലെ പന്നിയും ചാടി. കിണറ്റിൽ അകപ്പെട്ട വേട്ടക്കാരനെ വീണ്ടും ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാർപ്പ് ഷൂട്ടർ അയ്യപ്പനെയാണ് കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്. വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി കുത്തികിണറ്റിലിടുകയായിരുന്നു. പിന്നാലെ പന്നിയും കിണറ്റിൽ വീണു.

കിണറ്റിൽ വച്ചും ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ അയ്യപ്പന് വീഴ്ചയിൽ പരുക്കേറ്റില്ല. പന്നിയെ വെടിവച്ചു കൊന്ന ശേഷം അയ്യപ്പനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍