മാത്യു കുഴല്‍നാടന്‍
മാത്യു കുഴല്‍നാടന്‍  ഫെയ്‌സ്ബുക്ക്
കേരളം

മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പത്രസമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

വീണാ വിജയനെയും അവരുടെ കമ്പനിയെയും സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സിഎംആര്‍എല്‍ കമ്പനിക്ക് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട കാര്യങ്ങള്‍, സിഎംആര്‍എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്പനി സിഎംആര്‍എല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''വീണാ വിജയന്‍ കമ്പനിയുടെ ഭാഗമായതിനുശേഷം കെആര്‍ഇഎംഎല്‍ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും അനധികൃതമായി സ്വന്തമാക്കിയ അവരുടെ ഭൂമി സംരക്ഷിക്കാനുമായി കേരള സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. റവന്യൂവകുപ്പ് തള്ളികളഞ്ഞ കമ്പിനിയുടെ അപേക്ഷ മുഖ്യമന്ത്രി വീണ്ടും പരിഗണിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും സാമ്പത്തിക ലാഭത്തിനായി വീണാ വിജയന്‍ സിഎംആര്‍എല്ലുമായുള്ള സഹകരണം തുടരുകയും ചെയ്തെന്നും'' പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍