കേരളം

കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; പൊലീസ് റിപ്പോര്‍ട്ട് പരിശോധിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് കോടതിയെ സമീപിച്ചത്. 

ദുരന്തത്തെ സംബന്ധിച്ച് പൊലീസ് നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. സംഘാടനത്തിലെ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് തൃക്കാക്കര പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെന്നാണ് സൂചന. 

സംഗീത പരിപാടിയില്‍ ഓഡിറ്റോറിയത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന്‍ അനുവദിച്ചു. ദുരന്തത്തിൽ കോളജ് പ്രിൻസിപ്പലും അധ്യാപകരും അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ജില്ലാ കലക്ടറും നടത്തിയ അന്വേഷ റിപ്പോര്‍ട്ടും കോടതിക്ക് ഇന്ന് കൈമാറിയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍