വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നും പിടികൂടിയ സ്വര്‍ണം
വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നും പിടികൂടിയ സ്വര്‍ണം  ടെലിവിഷന്‍ ചിത്രം
കേരളം

യാത്രക്കാരന്റെ ഷൂവിനുള്ളിലും ശുചിമുറിയിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.89 കോടി രൂപ വില വരുന്ന മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ദൂബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ നിന്നാണ് 1473 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

ഇതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് നാലുപാക്കറ്റകളിലായി എയര്‍പോര്‍ട്ടിലെ ശുചിമുറിയിലെ ഫ്‌ളഷ് നോബിനുള്ളില്‍ സൂക്ഷിച്ച 1533 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ രണ്ട് ഷൂവിന്റെ സോളിനുള്ളിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു.

അടുത്തിടെയായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണക്കടത്ത് സജീവമായിരുന്നു. കസ്റ്റംസിന് പുറമെ വിമാനത്താവളത്തിന് പുറത്ത് പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍