വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ
വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ 
കേരളം

വര്‍ക്കലയിലെ ഹോട്ടല്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 20 പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ഒരുകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരും ചികിത്സ തേടിയവരിലുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി.

ഛര്‍ദ്ദിലും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയുണ്ടായത്. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലുമാണ ചികിത്സ തേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു. നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ കട്ടിലനടിയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതായി നഗരസഭാ ജീവനക്കാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ