'ഡച്ച് റീച്ച്'അനുസരിച്ച് ഡോര്‍ തുറന്നാല്‍ അപകടങ്ങള്‍ സംഭവിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
'ഡച്ച് റീച്ച്'അനുസരിച്ച് ഡോര്‍ തുറന്നാല്‍ അപകടങ്ങള്‍ സംഭവിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്  പ്രതീകാത്മക ചിത്രം
കേരളം

സുരക്ഷിതമായി കാറിന്റെ ഡോര്‍ തുറക്കാം; എന്താണ് ഡച്ച് റീച്ച്?- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇങ്ങനെയല്ല കാറിന്റെ ഡോര്‍ തുറക്കേണ്ടത്? അപ്പോള്‍ ഡോര്‍ തുറക്കുന്നതിനും നിയമം ഉണ്ടോ എന്ന് ചോദിച്ചേക്കാം. യഥാര്‍ഥത്തില്‍ സുരക്ഷിതമായി ഡോര്‍ തുറക്കുന്നതിനും ഒരു ശാസ്ത്രീയ രീതിയുണ്ട്. ഡച്ച് റീച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്.

അശ്രദ്ധമായി ഡോര്‍ തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കാതെ കാറിന്റെ ഡോര്‍ തുറന്നത് മൂലമാണ് അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത്. ഡച്ച് റീച്ച് രീതി അനുസരിച്ച് ഡോര്‍ തുറന്നാല്‍ അപകടങ്ങള്‍ സംഭവിക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് ഡച്ച് റീച്ച്?

ഇത് തുടങ്ങി വച്ചത് ഡച്ചുകാര്‍ ആണ്, അതുകൊണ്ടാണ് ഈ പേര് വന്നത്. അവിടത്തെ റോഡുകളില്‍ കാറുകളുടെ ഡോര്‍ അലക്ഷ്യമായി തുറന്നത് വഴി സൈക്കിള്‍ യാത്രക്കാര്‍ നിരന്തരം അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ രീതി അവലംബിച്ചത്. കാറിന്റെ ഏത് വശത്താണോ ഇരിക്കുന്നത്, അതിന്റെ എതിര്‍വശത്തുള്ള കൈ വച്ച് ഡോര്‍ തുറക്കുന്നതാണ് ഈ രീതി. ഉദാഹരണമായി ഡ്രൈവിങ് സീറ്റിലാണ് ഇരിക്കുന്നതെങ്കില്‍ ഇടതുകൈ ഉപയോഗിച്ച് ഡോര്‍ തുറക്കുന്നതാണ് ഡച്ച് റീച്ച്. അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി യാത്രക്കാരന്റെ കാഴ്ച പിന്നിലേക്ക് തിരിയുകയും പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച കൃത്യമായി ലഭിക്കുകയും ചെയ്യും. വാഹനങ്ങള്‍ ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കി കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ഇത് സഹായകമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്