വിഴിഞ്ഞം സമരം/
വിഴിഞ്ഞം സമരം/ ഫയല്‍
കേരളം

വിഴിഞ്ഞം സമരം; ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിച്ചത്.

പ്രതിഷേധ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകളിലും ഇക്കാര്യം ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ