ധനമന്ത്രി തോമസ് ഐസക്ക്/
ധനമന്ത്രി തോമസ് ഐസക്ക്/  ഫയല്‍ ചിത്രം
കേരളം

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്.

ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിതകര്‍മ്മ പ്രവര്‍ത്തകരെയും പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നിവ ചൂണ്ടികാണിച്ചാണ് യുഡിഎഫ് കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തോമസ് ഐസക്ക് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു. പരാതിയില്‍ തോമസ് ഐസക്ക് നല്‍കിയിട്ടുള്ള വിശദീകരണം കൂടി പരിശോധിച്ചാണ് നടപടിയെടുത്തിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്