രാജ്യാന്തരം

യുഎസില്‍ വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: എട്ട് പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതില്‍ വിലക്ക്. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ലാപ്‌ടോപ്, കാമറ, ഐപാഡ് എന്നിവയ്ക്കാണ് നിയന്ത്രണം. എന്നാല്‍ അധികൃതര്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എട്ട് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്. 

ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ട് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് വിലക്ക്. മൊബൈല്‍ ഫോണുകളും മെഡിക്കല്‍ ഉപകരണങ്ങളും വിലക്കില്‍ ഉള്‍പ്പെടില്ലെന്ന് ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് വരുത്തതും പോകുന്നതുമായ ആളുകള്‍ക്ക് വിമാനത്തില്‍ കൊണ്ടു പോകാവുന്ന ഉപകരണങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു ജോര്‍ദാനിയന്‍ അയര്‍ലൈന്‍സിന്റെ ഒഫീഷ്യല്‍ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത