രാജ്യാന്തരം

'അവരുടെ വാതില്‍പ്പടിയിലും ഓഫീസുകളിലും ജനങ്ങള്‍ കാത്തുകെട്ടി കിടക്കണമെന്നാണ് ചില ഭരണാധികാരികളുടെ ആഗ്രഹം'; വൈറലായി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്


ദുബായ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൗമിന്റെ ട്വീറ്റ്. രണ്ട് തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് പറയുന്ന രണ്ട് ട്വീറ്റുകളാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. നല്ല ഭരണാധികാരികളെക്കുറിച്ചും മോശം ഭരണാധികാരികളെക്കുറിച്ചുമാണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികളുടെ വിലയിരുത്തല്‍. 

കേരളത്തിനുള്ള യുഎഇയുടെ സഹായം സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ് വന്നത്. ഇതോടെയാണ് മോദിക്കുള്ള മറുപടിയായി ഇതിനെ വിലയിരുത്തുന്നത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ഭരണാധികാരികളെക്കുറിച്ചാണ് ആദ്യത്തെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ഭരണാധികാരികളെക്കുറിച്ചാണ്. ആദ്യത്തെ വിഭാഗത്തില്‍പ്പെടുന്ന ഭരണാധികാരികള്‍ വര്‍ധിച്ചില്ലെങ്കില്‍ ഒരു രാഷ്ട്രവും സര്‍ക്കാരും വിജയിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 

അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്:  

പോസ്റ്റാണ്  മക്തൗമിന്റെ ''ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ (ഭരണാധികാരികള്‍) രണ്ടു തരക്കാരാണ്. ഒന്നാം വിഭാഗം എല്ലാ നന്മകള്‍ക്കും വഴിതുറക്കുന്നു. ജനസേവനം അത്തരക്കാര്‍ക്ക് അങ്ങേയറ്റം പ്രിയങ്കരമാണ്. ജനജീവിതം ആയാസരഹിതമാക്കുന്നതാണ് അവരുടെ ജീവിതസൗഭാഗ്യം. മനുഷ്യരെ സഹായിക്കുന്നതും അവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നതും അത്തരക്കാര്‍ അമൂല്യമെന്ന് കരുതുന്നു. ജനജീവിതം കൂടുതല്‍ ശ്രേഷ്ഠമാക്കുന്നതാണ് അവരുടെ നേട്ടം. അവര്‍ വാതിലുകള്‍ തുറന്നിടുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിനായി എപ്പോഴും നെട്ടോട്ടമോടുന്നു.''

''രണ്ടാം തരക്കാര്‍ എല്ലാ നന്മകളെയും കൊട്ടിയടക്കുന്നവരാകുന്നു. സരളമായതിനെ അവര്‍ കഠിനമാക്കുന്നു,സമൃദ്ധിയെ അവര്‍ വറുതിയാക്കുന്നു. ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതിന് തടസ്സങ്ങളും നൂലാമാലകളുമുണ്ടാക്കുന്നു. അവര്‍ ജീവിത സൗഭാഗ്യം കണ്ടെത്തുന്നത് ജനങ്ങളെ ചൂഷണം ചെയ്യുന്നതിലാണ്. ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ ജനങ്ങള്‍ അവരുടെ വാതില്‍പ്പടിയിലും ഓഫീസുകളിലും കാത്തുകെട്ടിക്കിടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.രണ്ടാം തരക്കാരെക്കാള്‍ ആദ്യ വിഭാഗം വര്‍ദ്ധിക്കാത്ത കാലത്തോളം ഒരു രാഷ്ട്രവും, ഒരു സര്‍ക്കാരും വിജയിക്കാന്‍ പോകുന്നില്ല. ''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ