രാജ്യാന്തരം

കൂര്‍ക്കംവലി രൂക്ഷയായി; 92 കാരിയെ സഹായി ശ്വാസം മുട്ടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

കൂര്‍ക്കംവലിച്ച് ശല്യം ചെയ്‌തെന്ന് പറഞ്ഞ് വൃദ്ധയെ സഹായി കൊലപ്പെടുത്തി. ന്യൂയോര്‍ക്ക് സ്വദേശിയായ വെറോനിക്ക ഇവിന്‍സിനാണ് (92) കൂര്‍ക്കംവലിയുടെ പേരില്‍ കൊല ചെയ്യപ്പെട്ടത്. ഉറങ്ങുകയായിരുന്ന ഇവരെ കെയര്‍ടേക്കറായ എന്റിക്ക് ലെയ് വ (47) തലയിണ അമര്‍ത്തി കൊല്ലുകയായിരുന്നു. സുല്ലിവാന്‍ സ്ട്രീറ്റിലുള്ള വെറോനിക്കയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവമുണ്ടായത്. 

കൊല നടത്തിയതിന് ശേഷം എന്റിക് തന്നെയാണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്മന്റെിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കാ ഇവിന്‍സിന്റെ മകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് സഹായിയായ എന്റിക് സ്ഥിരമായി ഇവരുടെ അപ്പാര്‍ട്ട്മന്റെില്‍ താമസമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത