രാജ്യാന്തരം

ജങ്ക് ഫുഡും വ്യായാമത്തിനോടുള്ള വിരക്തിയും; ട്രംപിന്റെ 'തടി' കൂടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശരീര ഭാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയതായി മെഡിക്കൽ റിപ്പോർട്ട്. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലായതിനാൽ കൂടിയ അളവിൽ മരുന്ന് കഴിക്കണം. എന്നാൽ അദ്ദേഹത്തിന് മികച്ച ആരോ​ഗ്യമാണുള്ളതെന്ന് ഔദ്യോ​ഗിക ഡോക്ടർ സീൻ കോൺലെയ് പറഞ്ഞു. 72കാരനായ ട്രംപ് വൈദ്യ പരിശോധന വിജയകരമായി പൂർത്തിയാക്കിയതായും കോൺലെയ് പറഞ്ഞു. 

പ്രസിഡന്റിന്റെ ജങ്ക് ഫുഡിനോടുള്ള അമിത താത്പര്യവും വ്യായാമത്തിനോടുള്ള വിരക്തിയും ശരീര ഭാരം 110 കിലോ ​ഗ്രാമിലെത്തിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ശരീര ഭാരം 108.4 കിലോയായിരുന്നു. കഴിഞ്ഞ വർഷം ഹൃദയമിടിപ്പ് മിനുട്ടിൽ 68 തവണയായിരുന്നെങ്കിൽ ഇപ്പോഴത് 70ആയി. 

കൊളസ്ട്രോളിനുള്ള മരുന്ന് കഴിഞ്ഞ വർഷം  10 മില്ലി ​ഗ്രാമായിരുന്നത് ഇത്തവണ 40 മില്ലി ​ഗ്രാമായി കൂട്ടി. അതേസമയം കണ്ണ്, ചെവ്, ത്വക്ക്, മൂക്ക്, വായ, പല്ലുകൾ, ഹ‌ൃദയം, ശ്വാസകോശം, നാഡീവ്യവസ്ഥ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ മാറ്റമൊന്നുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ട്രംപിന് അനാരോ​ഗ്യകരമായ ജീവിത ശൈലിയും ജോലിയുടെ ഭാ​ഗമായ സമ്മർദ്ദങ്ങളുമുണ്ടെങ്കിലും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ല. ബിയർ പോലും ഒരിക്കലും കുടിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്