രാജ്യാന്തരം

കുവൈത്തില്‍ മുന്ന് പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു; ബഹ്‌റൈനില്‍ ഒരാള്‍ക്കും; ദക്ഷിണ കൊറിയയില്‍ പടരുന്നു

സമകാലിക മലയാളം ഡെസ്ക്

മനാമ: കൊറോണ വൈറസ് ബഹ്‌റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈത്തില്‍ മൂന്ന് പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലുപേരും അടുത്തിടെ ഇറാനില്‍ നിന്നും മടങ്ങിയെത്തിയവരാണെന്ന്  ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തില്‍ ആദ്യവൈറസ് ബാധ സ്ഥിരീകരിച്ചത് 53കാരനാണ്. രണ്ടാമത്തെയാള്‍ സൗദി സ്വദേശിയായ 61കാരനും മൂന്നാമത്തെയാള്‍ 21 കാരനാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ ബാധിച്ച് ഇറാനില്‍ ഇതുവരെ മരിച്ചത് 12 പേരാണ്. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ വ്യാപിക്കുകയാണ്. തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ പോസ്റ്റീവ് കേസ് റിപ്പേര്‍ട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്. 7 പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2592 ആയി. 78,000ത്തിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ