രാജ്യാന്തരം

പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ മരിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


കറാച്ചി: തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ മരിച്ചു. മില്ലത് എക്‌സ്പ്രസും സര്‍ സയിദ് എക്‌സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം. പ്രദേശവാസികളും
പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.റേതി, ദഹര്‍കി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം.

ലാഹോറില്‍നിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സര്‍ സയിദ് എക്‌സ്പ്രസ്. കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സര്‍ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. മില്ലത് എക്‌സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു. 

പാകിസ്ഥാനില്‍ ട്രെയിന്‍ അപകടങ്ങള്‍ സാധാരണമാണ്, കൃത്യമായ സിഗ്നല്‍ സംവിധാനമില്ലാത്തതും ട്രാക്കുകള്‍ നവീകരിക്കാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ