രാജ്യാന്തരം

തടാകത്തില്‍ നീന്താന്‍ ഇറങ്ങി; പിന്നാലെ ചെന്ന് ആക്രമിച്ച് മുതല; ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: വിലക്ക് ലംഘിച്ച് കാടിന് നടുവിലുള്ള തടാകത്തില്‍ നീന്തലിനിറങ്ങിയ ആള്‍ക്ക് മുതലയുടെ ആക്രമണത്തില്‍ പരിക്ക്. മുതല ഇയാളെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ ക്യാംപോ ഗ്രാന്‍ഡേയിലാണ് സംഭവം. 

മുതലയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ കടന്നത്. വൈകീട്ട് 4.40ഓടെ ഒരാള്‍ തടാകത്തില്‍ നീന്താന്‍ എത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വില്യന്‍ കേയ്റ്റാനോ പറഞ്ഞു.

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തടാകത്തില്‍ നീന്താന്‍ ആരംഭിച്ചതു മുതല്‍, മുതല ഇയാളെ പിന്തുടരാന്‍ തുടങ്ങിയിരുന്നുവെന്ന് കേയ്റ്റാനോ പറഞ്ഞു. മുതല പിന്നാലെയുണ്ടെന്ന് മനസിലായപ്പോള്‍ വെള്ളത്തിലിറങ്ങിയ ആള്‍ കൂടുതല്‍ വേഗത്തില്‍ നീന്താന്‍ ആരംഭിച്ചു. എന്നാല്‍ അതിവേഗത്തില്‍ എത്തിയ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. കൈയുടെ ഭാഗത്താണ് അയാള്‍ക്ക് കടിയേറ്റത്. മുറിവുമായാണ് അയാള്‍ തടാകത്തില്‍ നിന്ന് കയറിവന്നതെന്നും കേയ്റ്റാനോ പറഞ്ഞു. കേയ്റ്റാനോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

വിനോദസഞ്ചാര കേന്ദ്രം അധികൃതര്‍ ഉടന്‍ പരിക്കേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ കൈയില്‍ മാത്രമാണ് പരിക്കേറ്റതെന്ന് അധികൃതര്‍ വ്യക്തമാക്കി. തടാകത്തിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കാത്തതാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് തടാകം കാണാന്‍ എത്തിയവര്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍