രാജ്യാന്തരം

അമേരിക്കന്‍- ചൈനീസ് യുദ്ധ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍- ചൈനീസ് യുദ്ധ വിമാനങ്ങള്‍. ദക്ഷിണ ചൈന കടലിലാണ് ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ വന്നത്.

ഡിസംബര്‍ 21നായിരുന്നു സംഭവം. ദക്ഷിണ ചൈന കടലില്‍ പതിവായി നടത്തുന്ന നിരീക്ഷണ പറക്കലിനിടെയായിരുന്നു ചൈനീസ് പ്രകോപനമെന്ന് അമേരിക്കന്‍ സായുധ സേന അറിയിച്ചു. അമേരിക്കയുടെ ആര്‍സി- 135 യുദ്ധവിമാനവും ചൈനയുടെ ജെ-11 യുദ്ധവിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. 20 അടി അടുത്തുവരെ ഇരുവിമാനങ്ങളും എത്തിയതായാണ് അമേരിക്കന്‍ സായുധ സേനയുടെ പ്രസ്താവനയില്‍ പറയുന്നു. 

കൂട്ടിയിടി ഒഴിവാക്കാന്‍ ആര്‍സി- 135 യുദ്ധവിമാനത്തിലെ പൈലറ്റ് സമയോചിതമായ ഇടപെടലാണ് നടത്തിയത്. അത് കൊണ്ട് വന്‍ അപകടം ഒഴിവായതായും പ്രസ്താവനയില്‍ പറയുന്നു. ദക്ഷിണ ചൈന കടലിലെ വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകള്‍ തങ്ങളുടേതാണ് എന്നാണ് ചൈനയുടെ അവകാശവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്