രാജ്യാന്തരം

തെരുവുകള്‍ കുത്തിയൊഴുകുന്ന നദികളായി, വാഹനങ്ങള്‍ ഒലിച്ചുപോയി; ബ്രസീലില്‍ മിന്നല്‍ പ്രളയം, 78 മരണം- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ബ്രസീലിലെ മിന്നല്‍പ്രളയത്തില്‍ 78 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍  ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബ്രസീലില്‍ മിന്നല്‍ പ്രളയം

കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം തുടരുകയാണ്. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ മൂന്ന് മണിക്കൂര്‍ കൊണ്ട് പെയ്തിറങ്ങിയതാണ് നഗരത്തെ തകര്‍ത്തെറിഞ്ഞത്. 

പ്രമുഖ നഗരമായ റിയോ ഡി ജനീറോയുടെ വടക്കുഭാഗത്തുള്ള സുഖവാസ കേന്ദ്രമാണ് പെട്രോപോളിസ്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകളിലും കടകളിലും വെള്ളം കയറിയതോടെ നാശനഷ്ടങ്ങളുടെ വ്യാപ്തി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍