രാജ്യാന്തരം

ചര്‍ച്ചയ്ക്ക് വിസമ്മതിച്ചു, യുക്രൈനെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാന്‍ നിര്‍ദേശം; കടുപ്പിച്ച് റഷ്യ

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈനെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം. വെടിനിര്‍ത്തലിനുള്ള ചര്‍ച്ച ബെലാറസില്‍ നടത്തുന്നതില്‍ യുക്രൈന്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ശക്തമാക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമവായ സാധ്യത മുന്നില്‍ കണ്ട് വെള്ളിയാഴ്ച ഉച്ചമുതല്‍ യുക്രൈനിലെ സൈനിക ദൗത്യം തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് യുക്രൈന്‍ നേതൃത്വം വിസമ്മതിച്ചതോടെയാണ് സൈനിക ദൗത്യം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലിന് റഷ്യ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയുടെ യുക്രൈന്റെ നിലപാട്.യുക്രൈനെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുദ്ധത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ചയും റഷ്യന്‍ സൈന്യം പീരങ്കി ആക്രമണവും മിസൈലാക്രമണവും നടത്തി. എന്നാല്‍ തലസ്ഥാനമായ കീവ് യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചത്. അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യന്‍ ജനതയോട് സെലന്‍സ്‌കി ആഹ്വാനം ചെയ്യുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ